Thursday 19 September 2013


ആഗോള കത്തോലിക്കസഭയുടെ പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ രൂപാന്തരീകരണത്തെ ഉന്നം വച്ചുകൊണ്ട് ഞാന്‍ നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കത്തോലിക്ക വിശ്വാസികളുടെ ആദ്ധ്യാത്മികവളച്ചയ്ക്ക് യേശുപഠനങ്ങള്‍ എക്കാലവും അനിവാര്യമാണ്. അവ ഫലപ്രദമാകണമെങ്കില്‍ കത്തോലിക്കസഭാ സംവിധാനങ്ങള്‍ നവീകരിക്കപ്പെടണം. അത്എപ്രകാരം സാദ്ധ്യമാകുമെന്ന് അന്വേ ഷിച്ചു വേണ്ട മാര്‍ഗരേഖകള്‍ ഈ പുസ്തകങ്ങളില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്

എന്റെ നാലാമത്തെ പുസ്തകമായ 'സഭാനവീകരണത്തിലേക്ക് ഒരു വഴിഎന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. സ്കറിയാ സക്കറിയ ഇപ്രകാരം എഴുതിയിരിക്കുന്നു:   ശ്രീ. ചാക്കോ കളരിക്കലിന്റെ വിമശനാത്മക മതരചനയാണ് സഭാനവീകരണത്തിലേക്ക് ഒരു വഴി. ഒമ്പത് അധ്യായത്തില്‍ ക്രൈസ്തവമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍, ചരിത്രം, ഭാവി എന്നിവ  തത്ത്വനിഷ്ഠമായി ചര്‍ച്ച ചെയ്യുന്നു. രേഖാനിഷ്ഠമായി വിവരങ്ങ ശേഖരിച്ചവതരിപ്പിച്ച് ഹൃദയപൂര്‍വം ഭാവിക്കുവേണ്ടി  ഭാവനാത്മകമായി ചിന്തിക്കുന്നു. ബൈബിള്‍, വത്തിക്കാന്‍ കൌണ്‍സിലിന്റെ  പ്രമാണരേഖകള്‍, നസ്രാണി പാരമ്പര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ച്ചയും വിശകലനവും. വിവിധ വിഷങ്ങളില്‍ ഗ്രന്ഥകര്‍ത്താവു  നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തുറവിയുള്ളവയാണ്.  അവ വെളിപാടുകളല്ല. കല്‌പനകളല്ല. ചിന്തയിലൂടെ തെളിച്ചെടുക്കുന്ന സാധ്യതകളാണ്. നിങ്ങള്‌ക്കു പല മട്ടില്‍ ഇടപെട്ട് ഇതിനെ പൂരിപ്പിക്കാം. അതാണ് ഈ കൃതിയുടെ സംവിധാനപരമായ മേന്മ. "


ഒക്ടോബര്‍ 2012-ല്‍ പ്രസിദ്ധീകരിച്ച ആ പുസ്തകം എന്റെ www. kalarickalworks.blogspot.com എന്ന ബ്ലോഗില്‍ ഞാന്‍ പുന:പ്രസിദ്ധീകരിക്കുകയാണ്.  2013 ലെ നിങ്ങള്‍ക്കായുള്ള എന്റെ സമ്മാനമാണിത്. നിങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക് ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുക്കണമെന്ന്  പ്രത്യേകം അഭ്യത്ഥിക്കുന്നു.

No comments:

Post a Comment