Friday, 6 December 2013

വൈദികശാപം/വൈദികഗര്‍വ്‌


വൈദികശാപം/വൈദികഗര്‍വ്‌
സൈമണ്‍ ജോസഫ്‌

വൈദികശാപത്തെപ്പറ്റി 'ക്‌നാനായവിശേഷങ്ങള്‍' എന്ന ബ്‌ളോഗി'തെമ്മാടിക്കുഴി' എന്ന പേരില്‍ പോസ്റ്റു ചെയ്‌തിരുന്ന അഭിപ്രായവും 'അല്‌മായശബ്‌ദം' എന്ന ബ്‌ളോഗില്‍ ശ്രീ. ജോസഫ്‌ മാത്യു പ്രസിദ്ധീകരിച്ച ലേഖനവും വായിക്കാനിടയായി. അതിന്റെ വെളിച്ചത്തില്‍ കത്തോലിക്ക പുരോഹിത ഗര്‍വിനെപ്പറ്റി ഒന്നുറക്കെ ചിന്തിച്ചാലോ എന്നെനിക്കു തോന്നിയതിനാലാണ്‌ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്‌.

ഓശാന ഞായറാഴ്‌ച കഴുതക്കുട്ടിയുടെ പുറത്ത്‌ സവാരി ചെയ്‌ത്‌ യേശു ജെറുലേം ദേവാലയത്തിലേയ്‌ക്ക്‌ വരുമ്പോള്‍ ശിഷ്യസഞ്ചയം മുഴുവന്‍ ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ്‌ അനുഗ്രഹീതന്‍! സ്വര്‍ഗത്തില്‍ സമാധാനം! അത്യുന്നതങ്ങളില്‍ മഹത്വം!'' (ലൂക്കാ 19 : 38) എന്ന്‌ ഉച്ചത്തില്‍ പറഞ്ഞ്‌ ദൈവത്തെ സ്‌തുതിച്ചു. അപ്പോള്‍ ജനക്കൂട്ടത്തിലെ ചില ഫരിസേയര്‍ തന്റെ ശിഷ്യന്മാരെ ശാസിക്കാന്‍
യേശുവിനോട്‌ ആവശ്യപ്പെട്ടു. അപ്പോള്‍ യേശുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ഇവര്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും'' (ലൂക്കാ 19 : 40).

കത്തോലിക്ക സഭാധികാരികളുടെ പ്രവര്‍ത്തികളുടെയും പ്രത്യേകിച്ച്‌ സീറോ മലബാര്‍ സഭാധികാരികളുടെ പ്രവര്‍ത്തികളുടെയും സഭയിലെ പുരോഹിതവര്‍ഗത്തിന്റെ അഹന്ത അഥവാ ഗര്‍വിന്റെയും വെളിച്ചത്തില്‍ യേശുവിന്റെ ആ പ്രതികരണം ഇന്ന്‌ സഭയില്‍ വളരെ പ്രസക്തമാണ്‌. സഭാധികാരത്തിന്റെ മുമ്പില്‍ ബഹുസഹസ്രം
അല്‌മായരും സഭാനവീകരണപ്രസ്ഥാനക്കാരും അവരുടെ ഇച്ഛാഭംഗം ഉച്ചസ്വരത്തില്‍ത്തന്നെ പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, സഭാധികാരം വേണ്ട വിധത്തില്‍ ഈ രോദനങ്ങളെ ശ്രവിക്കാന്‍ ശ്രമിക്കുന്നില്ല. ഒരു പ്രവാചകന്റെ ധൈര്യത്തോടെ ഞാന്‍ പറയുന്നു, യേശു ഫരിസേയരോട്‌ പറഞ്ഞതുപോലെ അനതിവിദൂരഭാവിയില്‍ കരിങ്കല്ലുകള്‍പോലും അലറിത്തുടങ്ങും. ഫ്രഞ്ചുവിപ്ലവംപോലെ ഒരു കേരളവിപ്ലവം ഭാവിയില്‍ സംഭവിക്കും. പുരോഹിതരെ തെണ്ടിപ്പട്ടികളെപ്പോലെ നടുവഴിയില്‍ ഓടിച്ചിട്ട്‌ കല്ലെറിയുന്ന കാലംവരും, തീര്‍ച്ച.

നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ 'മാനസാന്തരപ്പെട്ട്‌' തന്റെ സാമ്രാജ്യത്തില്‍ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ ഒരു വന്‍പ്രസ്ഥാനം ആരംഭിച്ചു. റോമിനെ കേന്ദ്രീകരിച്ചുള്ള ഹൈയരാര്‍ക്കിക്ക്‌ ഭൗതികഭരണ സമ്പ്രദായത്തിന്റെ രൂപം കൊടുത്ത്‌ ആ പ്രസ്ഥാനത്തിന്‌ അടിസ്ഥാനമിട്ടു. അങ്ങനെ റോമാസാമ്രാജ്യവും ക്രിസ്‌തുമതവും പരസ്‌പരം ഇഴുകിച്ചേര്‍ന്ന്‌ ഒരു രാജകീയ സ്ഥാപിത സഭാഭരണവ്യവസ്ഥ യുറോപ്പിലെമ്പാടും സംസ്ഥാപിതമായി. കോണ്‍സ്റ്റന്റൈന്റെ ഈ രാജകീയ സംഘടിത ക്രൈസ്‌തവമതം ക്രൈസ്‌തവേതര ദൈവീകോപാസനകളെ റോമാ സാമ്രാജ്യത്തില്‍നിന്നും വ്യവസ്ഥാനുസൃതമായിത്തന്നെ തുടച്ചുനീക്കി. മതപീഡനം അനുഭവിച്ചവര്‍ മതപീഡകരായി. യേശുവിന്റെ സദ്‌വാര്‍ത്ത ലോകം മുഴുവന്‍ പ്രഘോഷിക്കാന്‍ കടപ്പെട്ടവര്‍ തങ്ങളുടെ ലക്ഷ്യം മറന്ന്‌ ക്രിസ്‌തീയസഭയാകുന്ന സ്ഥാപനത്തിന്റെ താത്‌പര്യങ്ങളെ പ്രചരിപ്പിക്കാനും സ്വത്ത്‌ വാരിക്കൂട്ടാനും രാപകലില്ലാതെ പരിശ്രമിച്ചുതുടങ്ങി. നാലാം നൂറ്റാണ്ടില്‍ത്തന്നെ റോമിലെ മുപ്പന്‍ സഭയുടെ തലവനാണെന്ന്‌ അവകാശപ്പെട്ടുതുടങ്ങി. മാര്‍പാപ്പയെന്ന പുതിയ പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. റോമന്‍ ചക്രവര്‍ത്തിമാരെപ്പോലെ മാര്‍പാപ്പ സഭയുടെ തലവനും ക്രിസ്‌തുവിന്റെ ഭൂമിയിലെ വികാരിയുമായി. സഭയുടെ ഒരു സിദ്ധാന്തമായി അത്‌ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട്‌ ചക്രവര്‍ത്തിമാരും രാജാക്കന്മാരും മാര്‍പ്പാപ്പമാരും സഭയെ ഭരിക്കാന്‍ അധികാരകളെ നിയമിച്ചുതുടങ്ങി. തുടര്‍ന്ന്‌ സ്ഥാപിതസഭയെ ഭരിക്കാന്‍ നിയമങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങി. അങ്ങനെ പുരോഹിതവര്‍ഗം സഭയിലെ വരേണ്യവര്‍ഗമായിത്തീർന്നു. അവര്‍ ആഡംബരജീവിതം നയിച്ചു. ദൈവജനമോ? അവര്‍ യാതൊരു അവകാശവുമില്ലാത്ത സഭയിലെ വെറും അടിമകളായി. ഇതാണ്‌ സഭയുടെ കഴിഞ്ഞ പതിനാറു നൂറ്റാണ്ടുകാലത്തെ 'വളര്‍ച്ച'. സഭയാകുന്ന വന്‍പിച്ച ഈ പ്രസ്ഥാനത്തിന്റെ ഭൗതിക വളര്‍ച്ചയെ ഊട്ടിവളര്‍ത്താനുള്ള പരസ്യക്കാരനായി യേശുവിനെ സഭാധികാരം അന്നും ഇന്നും ഉപയോഗിക്കുന്നു. യേശുപഠനങ്ങളുടെ നാരായവേരിന്‌ അവര്‍ കോടാലിവച്ചു. തല്‍ഫലമായി പരസ്‌പര സ്‌നേഹത്തിനും സാഹോദര്യത്തിനും ഊന്നല്‍കൊടുത്തുകൊണ്ടുള്ള യേശുവിന്റെ സാമൂഹ്യശാസ്‌ത്രപഠനങ്ങളെ സഭ അപ്പാടെ അവഗണിച്ചുകളഞ്ഞു. സഭയിലെ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കാത്തവരെ മഹറോന്‍ശിക്ഷയില്‍പ്പെടുത്തുക മാത്രമല്ല ദൈവത്തിന്റെ പേരും പറഞ്ഞ്‌ അവരെ ചുട്ടുകരിച്ച്‌ കൊല്ലുകയും ചെയ്‌തു. കാരണം സഭാധികാരികളുടെ കാഴ്‌ചപ്പാടില്‍ സഭയിലെ നിയമപാലകരായ വിശ്വാസികള്‍ക്കു മാത്രമാണ്‌ ദൈവം സ്വര്‍ഗം സംവരണം ചെയ്‌തുവച്ചിരിക്കുന്നത്‌!

ഇനി, ആരാണ്‌ ഈ പുരോഹിതരും പുരോഹിത അധികാരവര്‍ഗവും? ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും പട്ടത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവരും ദൈവജനത്തിന്‌ ശുശ്രൂഷ ചെയ്യുന്നവരുമാണെന്നാണ്‌ ഇവര്‍ പറഞ്ഞു നടക്കുന്നത്‌. ഇവരുടെ പ്രവൃത്തികള്‍ അത്‌ തെളിയിക്കുന്നുണ്ടോ? എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണീ പുരോഹിതര്‍? റോമാ മാര്‍പാപ്പയ്‌ക്കും അയാളുടെ പ്രതിനിധിയായ മെത്രാനും
സമ്പൂര്‍ണ്ണമായ ശരീരികവും ബൗദ്ധികവുമായ എല്ലാവിധ വിധേയത്വങ്ങളും പ്രതിജ്ഞ ചെയ്‌തവരാണ്‌ പുരോഹിതര്‍. ദ്രവ്യേച്ഛയാല്‍ പോപ്പിനുവേണ്ടി ഏതു നീചപ്രവൃത്തികളും ചെയ്യാന്‍ മടിക്കാത്തവരാണ്‌ പുരോഹിതര്‍. ദൈവിക ശുശ്രൂഷയെ വലിച്ചെറിഞ്ഞ്‌ സ്ഥാപിതസഭയെ വളര്‍ത്താന്‍ വേണ്ടി രാപകലില്ലാതെ വേലചെയ്യുന്നവരാണ്‌ പുരോഹിതര്‍. ധാര്‍മ്മികഗുണങ്ങള്‍ തൊട്ടുതേച്ചിട്ടില്ലാത്ത വര്‍ഗമാണ്‌ പുരോഹിതര്‍. സാധാരണക്കാരന്റെ നീതിന്യായപീഠത്തില്‍ കയറിനില്‍ക്കാന്‍ അറപ്പുള്ളവരാണ്‌ പുരോഹിതര്‍. ഇഹലോകത്തിലെ ഒരധികാരിക്കും പോപ്പിനെ വിധിക്കാന്‍ അധികാരമില്ലെന്നാണ്‌ പോപ്പിന്റെ നിയമപുസ്‌തകത്തില്‍ (canon law) എഴുതിവച്ചിരിക്കുന്നത്‌. ഇവരുടെ അഹന്ത അപാരം തന്നെ. ഇവരാണ്‌ യേശുക്രിസ്‌തുവിന്റെ ശിഷ്യര്‍പോലും? ഇന്ന്‌ യേശു വത്തിക്കാനിലെത്തിയാല്‍ സംസാരം ആരംഭിക്കുന്നതിനു മുമ്പ്‌ മാര്‍പാപ്പയുടെ കൈ മുത്തണമായിരിക്കും! ലോകത്തിലെ എല്ലാ പുരോഗതിയേയും മുരടിപ്പിച്ചുകളയുന്നവരാണ്‌ പുരോഹിതര്‍.
ശാസ്‌ത്രജ്ഞരുടെ കണ്ണുകള്‍ തിളങ്ങുന്നതും അവരുടെ പുത്തന്‍ കണ്ടുപിടുത്തങ്ങളും ഈ പുരോഹിതവര്‍ഗത്തിന്‌ കണ്ണില്‍ കരടാണ്‌. കാണപ്പെടാത്ത വസ്‌തുക്കളെ നിത്യ അന്ധകാരത്തില്‍ നിന്ന്‌ പ്രകാശത്തിലേയ്‌ക്ക്‌ ശാസ്‌ത്രം അടുപ്പിക്കണമെങ്കില്‍ ഇവരുടെ ആശീര്‍വാദം വേണം പോലും. ഇവരുടെ കണ്ടുപിടുത്തങ്ങളായ
ശുദ്ധീകരണസ്ഥലവും ദണ്ഡവിമോചനവില്‍പനയും തിരുശേഷിപ്പുവണക്കവുമെല്ലാം ശിക്ഷാര്‍ഹമായ പ്രമാണങ്ങളില്‍ നിന്ന്‌ സ്വീകരിച്ചതാണ്‌. അതിനുപകരം ദൈവാസ്ഥിത്വം, ക്രിസ്‌തുവിന്റെ ദൈവികത്വം, വിശുദ്ധഗ്രന്ഥപഠനം തുടങ്ങിയവകള്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടത്‌? അതെല്ലാം ഈജിപ്‌തിലെ പഴയ പിരമിടുകള്‍പോലെ സ്ഥാപിതസഭയില്‍ നശിച്ചുപോയിക്കൊണ്ടിരിക്കുന്നു. ളോഹയുടെ ഉള്ളില്‍ ഒരു വഞ്ചകന്റെ ഹൃദയമാണിവര്‍ക്കുള്ളത്‌. അതിനാലാണല്ലോ യാതൊരു കൂസലുമില്ലാതെ താന്‍ വിശ്വസിക്കാത്തതിനെ പ്രസംഗപീഠത്തില്‍ കയറിനിന്ന്‌ ഇവർ പ്രഘോഷിക്കുന്നത്‌, ഭക്തിയുടെ വേഷം കാണിക്കുന്നത്‌. ഇവരുടെ കറുത്തകുപ്പായം ലോകത്തിലിവര്‍ മിശിഹായ്‌ക്കുവേണ്ടി മരിച്ച്‌ ജീവിക്കുന്നു എന്നതിന്റെ അടയാളമാണെന്നാണ്‌ സഭയുടെ വ്യാഖ്യാനം. എന്നാല്‍ ഇതില്‍പ്പരം വഞ്ചനാപരമായ ഒരു പ്രസ്‌താവന പട്ടാപ്പകല്‍ ആരു നടത്തും? ഇവരുടെ നീചപ്രവൃത്തികള്‍ കണ്ടാൽ ഇവര്‍ മിശിഹായ്‌ക്കുവേണ്ടി മരിച്ചു ജീവിക്കുന്നവരാണെന്ന്‌ ആരെങ്കിലും പറയുമോ? മെത്രാന്മാരുടെ രാജകീയ വസ്‌ത്രവും ദുഷ്‌പ്രവൃത്തികളും കണ്ടാൽ ഇവര്‍ ക്രിസ്‌തുവിന്റെ ശുശ്രൂഷകരാണെന്ന്‌ തോന്നുമോ? കണക്കു പഠിക്കുന്നത്‌ ആത്മാവ്‌ നഷ്‌ടപ്പെടാന്‍ കാരണമാണെന്ന്‌ സഭാധികാരികള്‍ കണ്ടുപിടിച്ചു. വിശ്വാസികളില്‍ ആരെങ്കിലും കണക്കുപഠിച്ചാല്‍ പോപ്പിന്റെ ബൂളാമിസൈല്‍ പ്രയോഗിച്ച്‌ ശിക്ഷയും ആരംഭിച്ചു.

നല്ല പുരോഹിതന്റെ അടയാളങ്ങള്‍ കേള്‍ക്കണോ? അയാള്‍ ലോകഅറിവില്‍ അജ്ഞനായിരിക്കണം. കൊന്തയും നമസ്‌ക്കാരപുസ്‌തകവും ചൊല്ലാനറിയണം.
മെത്രാനേയും കത്തോലിക്കാപഠനങ്ങളേയും അനുസരിക്കണം. വിശ്വാസപ്രമാണം ദിവസം പലതവണ ഉരുവിടണം. സ്ഥാപിതസഭയ്‌ക്കു വേണ്ടി സഭാധികാരത്തിന്റെ ഏതു കുതന്ത്രത്തിനും കൂട്ടുനില്‍ക്കണം. പൊന്തിഫിക്കല്‍ സീക്രട്ടുകള്‍ തലച്ചോറില്‍വച്ച്‌ പൂട്ടണം. അജ്ഞത പുരോഹിതരുടെ കുലീനതയെ വര്‍ദ്ധിപ്പിക്കുന്നു. അധികാരവിധേയത്വം ഇവരുടെ നാഡീസ്‌പന്ദനമാണ്‌. സ്ഥാപിതസഭയ്‌ക്കുവേണ്ടി സ്വത്തു സമ്പാദിച്ചുകൂട്ടാന്‍ സ്വന്തം ആത്മാവിനെപ്പോലും പണയംവച്ച്‌ രാപകലില്ലാതെ പ്രയത്‌നിക്കുന്ന ഭോഷന്മാരാണ്‌ പുരോഹിതര്‍. നിങ്ങളുടെ മക്കളെ അന്ധവിശ്വാസികളാക്കണമെങ്കില്‍ ഇവരുടെ വേദപാഠക്ലാസിലേക്ക്‌ പറഞ്ഞുവിട്ടാല്‍ മതി. ആദ്ധ്യാത്മിക കാന്‍സര്‍ ബാധിച്ചവരാണ്‌ പുരോഹിതര്‍. അഹങ്കാരം ഇവരുടെ കൂടെപ്പിറപ്പാണ്‌.

അക്കാരണത്താല്‍ ഇവര്‍ നമ്മെ പാപത്തിലേയ്‌ക്ക്‌ നയിക്കും.
സീറോ മലബാര്‍ മക്കളെ, നമ്മുടെ നസ്രാണി സഭയിലെ വസൂരി ബാധിച്ചവരാണ്‌ പുരോഹിതര്‍. ഇവരോട്‌ അകന്നുനിന്ന്‌ പെരുമാറുക. നിങ്ങളുടെ ഭാര്യമാരേയും പെണ്‍മക്കളേയും ഇവര്‍ വഴിപിഴപ്പിക്കും. കുമ്പസാരക്കൂടാകുന്ന രഹസ്യമുറിയിലെ ഓത്തുകൊണ്ടിവര്‍ ഭാര്യാഭര്‍ത്താക്കന്മാരേയും മക്കളേയും കാര്‍ണവര്‍മാരേയും
തമ്മില്‍ തല്ലിച്ച്‌ കുടുംബകലഹം സൃഷ്‌ടിക്കും. നിങ്ങളുടെ കുടുംബത്തിലേയ്‌ക്ക്‌ അചിന്തനീയമായ അസന്മാര്‍ഗീയത കടന്നുവരും. മാലാഖാതുല്യരായ നിങ്ങളുടെ മക്കളെ കുമ്പസാരക്കൂട്ടിലേയ്‌ക്ക്‌ പറഞ്ഞു വിടരുത്‌. രാജവെമ്പാലയുടെ വിഷമുള്ള പുരോഹിതരുടെ ഒറ്റക്കൊത്തുകൊണ്ട് മക്കളില്‍ വിഷം ബാധിച്ച്‌ അവരുടെ
ജീവിതം നശിക്കും. വിശുദ്ധവും പരിപാവനവുമായ ദാമ്പത്യജീവിതം വേണ്ടെന്നുവച്ച ഈ പുരോഹിതര്‍ നിങ്ങളുടെ ദാമ്പത്യജീവിതത്തെ അവരുടെ അസൂയകൊണ്ടുതന്നെ തകര്‍ക്കും. അതിനായി അവര്‍ നിങ്ങളുടെ കുടുംബത്തിലേയ്‌ക്ക്‌ അചിന്തനീയമായ അസന്മാര്‍ഗീയത കടത്തിവിടും. 'ളോഹയ്‌ക്കകത്ത്‌ പാപമില്ല' എന്ന്‌ നിങ്ങള്‍
ഒരുനിമിഷം പോലും ചിന്തിച്ചുപോകരുത്‌. 'വൈദികരുടെ പ്രവൃത്തികളൊക്കെ വിശുദ്ധം' എന്ന അന്ധവിശ്വാസത്തെ നിങ്ങളുടെ ഹൃദയങ്ങളില്‍നിന്ന്‌ പറിച്ചെറിയുവിന്‍. 'എല്ലാം വൈദികര്‍ക്കനുവദനീയം' എന്നു ചിന്തിച്ച്‌ നിങ്ങള്‍ നിങ്ങളുടെ ബാലന്മാരെ ആള്‍ത്താരയിലേയ്‌ക്ക്‌ പറഞ്ഞുവിടരുത്‌. ഭീതിജനകവും അറപ്പുതോന്നിയ്‌ക്കുന്നതും പ്രകൃതിവിരുദ്ധവുമായ പ്രവര്‍ത്തികള്‍ കൊണ്ടവര്‍ ആ കുഞ്ഞുങ്ങളെ എന്നന്നേയ്‌ക്കുമായി നശിപ്പിക്കും. കുമ്പസാരക്കൂട്ടിലിരുന്ന്‌ അപമാനിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന ഇവര്‍ നിങ്ങളുടെ കുടുംബരഹസ്യങ്ങളും കിടപ്പുമുറിരഹസ്യങ്ങളും നിങ്ങളുടെ ഭാര്യമാര്‍വഴിയും മക്കള്‍വഴിയും ചോര്‍ത്തിയെടുക്കും. കുടുംബാസൂത്രണവും ലൈംഗികാനന്ദവും പിശാചിന്റെ തട്ടിപ്പാണെന്ന്‌ നിങ്ങളുടെ ഭാര്യമാരുടെ ചെവിയില്‍ അവര്‍ ഓതും. നിങ്ങളുടെ കുടുംബത്തിന്റെ കെട്ടുറപ്പിനേയും സമാധാനത്തേയും അവര്‍ തകര്‍ക്കും. ഇതെല്ലാം പൊന്തിഫിക്കല്‍ ഡൈനമൈറ്റാണെന്ന കാര്യം നിങ്ങള്‍ മറക്കരുത്‌. വൈദികരേ നിങ്ങള്‍ക്കു ഹാ, കഷ്‌ടം! നിത്യമായ നരകം നിങ്ങളുടെ ചെയ്‌തികള്‍ക്കുള്ള പ്രതിഫലമാണ്‌. ഹവ്വായെ ചതിച്ചതുപോലെ ഇവര്‍ നിങ്ങളുടെ ഭാര്യമാരേയും ചതിക്കും. സ്‌ത്രീകളേ, പുരോഹിതരില്‍നിന്ന്‌ നിങ്ങള്‍ ഓടിമറയുവിന്‍. എന്തെന്നാല്‍ ലൈംഗികത വിശുദ്ധമല്ലെന്നും നിങ്ങളുടെ സംഭോഗം പാപമാണെന്നും നിങ്ങള്‍ പാപികളാണെന്നും നിങ്ങളുടെ അരുമസന്താനങ്ങള്‍ പാപത്തില്‍ ജനിച്ചവരാണെന്നും നിങ്ങളുടെ മുഖത്തുനോക്കി അറപ്പില്ലാതെ ഇവര്‍ പറയും. ഞാന്‍ വീും പറയുന്നു. യുവതികളേ, നിങ്ങള്‍ കുമ്പസാരക്കൂടിന്റെ നിഴലത്തുനിന്നുപോലും ഓടിയകലുവിന്‍. അത്‌ പിശാചിന്റെ ആലയമാണ്‌. പിശാചുക്കള്‍ സ്ഥിരം കുടികൊള്ളുന്ന ഇടമാണത്‌. നിങ്ങളെപ്പോലെ മാംസവും രക്തവുമുള്ള ഒരു വയോവൃദ്ധന്റെ ഉപദേശമാണിത്‌.

കണ്ണിലെ കൃഷ്‌ണമണിപോലെ നിങ്ങള്‍ സ്‌നേഹിക്കുന്ന, പുരമുറ്റത്തുകൂടി പറകളെപ്പോലെ ഓടികളിക്കുന്ന, നിങ്ങളുടെ എല്ലാമെല്ലാമായ പെണ്‍മക്കളെ മഠമാകുന്ന ശവക്കുഴിയിലേക്ക്‌ നിങ്ങള്‍ തള്ളിവിടരുത്‌. പുരോഹിത കാട്ടാളന്മാര്‍ അവരെ നശിപ്പിക്കാന്‍ ഓടിയെത്തും. അതിലും ഭേദം ആ കുരുന്നിന്റെ കഴുത്തില്‍ തിരികല്ലു കെട്ടി നിങ്ങള്‍ കയത്തിലേയ്‌ക്ക്‌ എറിയുന്നതാണ്.

ഈ പുരോഹിതര്‍ സത്യത്തില്‍ കള്ളന്മാരാണ്‌. കാരണം പുരോഹിതന്‍
'
കാര്‍മ്മികന്‍' എന്നു ഭാവിച്ച്‌ വിവാഹം ആശീര്‍വദിച്ചാലെ അത്‌ സാധുവാകൂ എന്ന്‌ ഇവര്‍ കള്ളം പറയുമ്പോള്‍ വിവാഹകര്‍മ്മത്തിലെ കാര്‍മ്മികര്‍ വധുവും വരനുമാണെന്നുള്ള സത്യത്തെ ഇവര്‍ മറച്ചുവെയ്‌ക്കുന്നു. അപ്പോള്‍ ഇവര്‍ കള്ളന്മാരല്ലേ? കാര്യലാഭത്തിനായി ശ്വസിക്കുന്ന ലാഘവത്തോടെ ഇവര്‍ കള്ളം പറയും. കത്തോലിക്ക സഭയ്‌ക്ക്‌ ഗുണമുള്ളതെങ്കില്‍ മതനിന്ദാപരമായ കാര്യങ്ങള്‍ ഇവര്‍ നടത്തിക്കൊടുക്കും. ഇവര്‍ റോമായുടെ ദല്ലാളന്മാരാണെന്ന കാര്യം നാം മറക്കരുത്‌. അതുകൊണ്ടല്ലേ നോയമ്പുകാലത്തും കാശുമേടിച്ച്‌ വിവാഹം നടത്തിക്കൊടുക്കുന്നതും കസിന്‍സ് തമ്മില്‍ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നതും. പൈസ വാങ്ങിക്കൊണ്ട് സഭാനിയമങ്ങള്‍ക്ക്‌ ഇവര്‍ ഇളവുനല്‍കുന്നു. യേശു പത്രോസിന്‌ കെട്ടാനും അഴിക്കാനുമുള്ള അധികാരം നല്‍കി എന്ന വികല ദൈവശാസ്‌ത്രത്തെ അംഗീകരിച്ചാല്‍തന്നെയും ഇത്തരം പ്രവൃത്തികളെ എങ്ങനെ സാധൂകരിക്കും? മരണക്കിടക്കയിലും കുഴിമാടത്തിലുംവരെ പ്രതികാരം തീര്‍ക്കുന്ന ഈ പുരോഹിതര്‍ നികൃഷ്‌ടജീവികളല്ലേ? കല്ല്യാണക്കുറിക്ക്‌ മൂവാരം ഡോളര്‍ കൈക്കൂലി ചോദിച്ച അങ്ങാടിയത്ത്‌ മെത്രാന്‍ ഈ നികൃഷ്‌ടജീവികളില്‍ ഒന്നുമാത്രം.

ലോകത്തിലെ സര്‍വ്വ മനുഷ്യരും പുരോഹിതരില്‍നിന്ന്‌ ഓടിയകലണം.
കാരണം, ലോകത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്മാരും അസന്തുഷ്‌ടരും അസഹിഷ്‌ണുതയുള്ളവരും സദാചാരവിരുദ്ധവ്രതം എടുത്തവരും കപടവേഷധാരികളുമായ ഇവര്‍ കുരുടരായ വഴികാട്ടികളാണ്‌. രാജകീയ സിംഹാസനവും ത്രൊണോസും
ഇവര്‍ക്ക്‌ ഒന്നിപ്പിക്കണം. ഏകാധിപതികളെപ്പോലെ ഇവര്‍ക്ക്‌ ജീവിക്കണം. കഴിഞ്ഞ പതിനാറു നൂറ്റാണ്ടുകള്‍ യുറോപ്പിലെ ഏതെങ്കിലും ഒരു രാജ്യം സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന വിദ്യയാണവര്‍ അഭ്യസിച്ചു വച്ചിരിക്കുന്നത്‌. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാരേയും പ്രധാനമന്ത്രിമാരേയും പ്രസംഗപീഠത്തില്‍ കയറി വിമര്‍ശിക്കുന്ന ഇവരുടെ അഹങ്കാരത്തിനൊരതിരുണ്ടോ? നികുതിയിളവു ലഭിച്ചിട്ടുള്ള ഇവര്‍ക്ക്‌
അവരെ വിമര്‍ശിക്കാനെന്തവകാശം? അമേരിക്കയില്‍ 'മതസ്വാതന്ത്ര്യം അപകടത്തില്‍' എന്ന മണ്ടത്തരം വിളിച്ചുപറഞ്ഞ പ്രവാസി മെത്രാനെ നിങ്ങള്‍ പുച്ഛിച്ചുതള്ളുവിന്‍. ആ മനുഷ്യന്‍ നമുക്ക്‌ നാണക്കേടാണ്‌ വരുത്തിവയ്‌ക്കുന്നത്‌.

'
വിശ്വാസപ്രചാരണ സംഘം' എന്ന വത്തിക്കാന്റെ കള്ളസംഘടന പോപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ചിലന്തിവലപോലെ ലോകം മുഴുവന്‍ രഹസ്യത്തിന്റെ കെണി തീര്‍ത്തുവച്ചിരിക്കയാണ്‌. വെട്ടിപ്പിടിച്ചെടുക്കലിന്റെ ചരിത്രമെ ഈ പൈശാചിക സ്ഥാപനത്തിനുള്ളൂ. ഈ സ്ഥാപനത്തിന്റെ രഹസ്യങ്ങള്‍ പൊന്തിഫിക്കല്‍ സീക്രട്ടാണ്‌. ഇവരുടെ ചെയ്‌തികള്‍ അതിരഹസ്യമാണ്‌. ആയിരക്കണക്കിന്‌ നിഷ്‌ക്കളങ്കരായ കുട്ടികളെ ഈ പുരോഹിതവര്‍ഗം ബലാല്‍സംഗം ചെയ്‌തു. ആ ദുഷ്‌ടപുരോഹിതരെപ്പറ്റിയുള്ള ഫയലുകള്‍ നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. ദൈവത്തിന്റെ നീതിപാലകരാണിവര്‍ പോലും! ഈ കള്ള വിശ്വാസപ്രചാരണ സംഘം 19-ാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റുകാരെ അമേരിക്കയിലെ വസൂരിബാധിച്ചവരാണെന്ന്‌ മുദ്രകുത്തി അപമാനിച്ചു. 30 വര്‍ഷംകൊണ്ട് അവരെ നശിപ്പിക്കുമെന്ന്‌ റോമാ വീമ്പിളക്കി. അതിനായി ഈ കള്ളസംഘം കോടികൾ മുടക്കി. അമേരിക്കന്‍ സ്വാതന്ത്ര്യത്തേയും ന്യൂനപക്ഷാവകാശങ്ങളേയും ദുരുപയോഗിച്ച്‌ കരം കൊടുക്കാതെ കത്തോലിക്കസഭ സാമ്പത്തീകമായി വളര്‍ന്നു.

എന്നാല്‍ ഇന്ന്‌ യൂറോപ്പും അമേരിക്കയും ഈ പുരോഹിതപിടിയില്‍നിന്നും രക്ഷപ്പെട്ട്‌ സ്വാതന്ത്ര്യത്തെ ശ്വസിക്കാന്‍ ആരംഭിച്ചപ്പോള്‍ സീറോ മലബാര്‍ എന്ന നഞ്ച്‌ ലോകം മുഴുവന്‍ കലക്കി സീറോ മലബാറുകാരെ അടിമകളാക്കാന്‍ ആരംഭിച്ചിരിക്കയാണ്‌. സീറോ മലബാര്‍ പുരോഹിതര്‍ ഒരു തുറന്ന യുദ്ധത്തിന്‌ കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണ്‌. മനുഷ്യവര്‍ഗത്തിന്‌ യാതൊരു ഗുണവും ചെയ്യാത്ത വൃത്തികെട്ടവരും ദുര്‍വൃത്തരും ദുഷിച്ചവരും അത്യാഗ്രഹികളും ബുദ്ധിഹീനരും തീറ്റക്കൊതിയരും മദ്യപാനികളും വേലചെയ്യാതെ ഭൂമിക്കു ഭാരമായി ജീവിക്കുന്നവരും അധ്വാനിക്കുന്ന അല്‌മേനിയുടെ ചട്ടിയില്‍ കൈയ്യിട്ടുവാരുന്നവരുമായ
ഈ കള്ളപ്പുരോഹിതര്‍ ഇഴഞ്ഞുനീങ്ങുന്ന അനക്കോണ്ട (anaconda) കളാണ്‌.ഇവര്‍ നമ്മെയും നമ്മുടെ കുടുംബത്തെയും വരിഞ്ഞു ഞെരുക്കി ശ്വാസം മുട്ടിച്ച്‌ ജീവനോടെ വിഴുങ്ങും.

യേശുപഠനങ്ങളെ നിങ്ങള്‍ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങള്‍ ജീവിക്കുന്ന
രാജ്യത്തെ നിങ്ങള്‍ സ്‌നേഹിക്കുന്നെങ്കില്‍, നിങ്ങളുടെ മക്കളേയും ഭാര്യയേയും നിങ്ങള്‍ സിനേഹിക്കുന്നെങ്കില്‍, നിങ്ങള്‍ പുരോഹിത സര്‍പ്പങ്ങളുടെ വിഷപ്പല്ലുകളില്‍നിന്ന്‌ രക്ഷപ്പെട്ടുകൊള്ളുവിന്‍. ഞാന്‍ മുകളില്‍ വിവരിച്ച ഏതെങ്കിലും ഒരു കാര്യം നിങ്ങളെ സജീവമാക്കുന്നെങ്കില്‍ നമ്മുടെ രക്ഷകനും നാഥനുമായ യേശുവിനെ പ്രഘോഷിക്കുവിന്‍. ഈ പുരോഹിതപടയോട്‌ പൊരുതാന്‍ യുദ്ധക്കളത്തിലിറങ്ങുവിന്‍. നിങ്ങളുടെ നിഷ്‌ക്കളങ്കമായ വിശ്വാസം യേശുവില്‍ അര്‍പ്പിക്കുവിന്‍. പുരോഹിത പൈശാചിക പ്രവര്‍ത്തനങ്ങളില്‍നിന്നും നിങ്ങളുടെ വിശ്വാസത്തെയും രാജ്യത്തേയും രക്ഷിക്കുവിന്‍. നിഷ്ഠൂരപീഡകരായ പുരോഹിതരുടെ അടിമത്തത്തില്‍നിന്നും നിങ്ങള്‍ രക്ഷ പ്രാപിക്കുവിന്‍.

കുറെ അതിമോഹികള്‍ അവരുടെ കാര്യലാഭത്തിനായി ഈ പരിഷകളുടെകൂടെ കൂടുമെന്ന്‌ നമുക്കറിയാം. പക്ഷേ, അത്തരക്കാര്‍ യഥാര്‍ത്ഥ വിശ്വാസവും ഭക്തിയും കൂട്ടായ്‌മയും അച്ചടക്കവുമുള്ള വിശ്വാസികളാണെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ? ഒരു മുത്തോലമോ അങ്ങാടിയാത്തോ മൂലേക്കാടനോ നമ്മെ ഒറ്റിക്കൊടുത്തെന്നിരിക്കും. പക്ഷേ, ഭാവിയില്‍ ഒറ്റുകാരനായ യൂദായുടെ പട്ടികയില്‍ അവര്‍ പെടും. നമ്മുടെ പൂര്‍വ്വികരുടെ ഉത്ഭവത്തെ നിന്ദിക്കുകയും പൈതൃകത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഈ പുരോഹിത പുങ്കവന്മാരുടെ നാമങ്ങള്‍ അനാദരിക്കപ്പെടും.

വിശ്വാസികളേ, നിങ്ങള്‍ ഉണരുവിന്‍. യേശുക്രിസ്‌തു നമുക്ക്‌ സമ്പാദിച്ചുതന്ന സ്വാതന്ത്ര്യത്തെ ഈ പുരോഹിതവര്‍ഗത്തിന്റെ മുമ്പില്‍ നിങ്ങള്‍ അടിയറവു വയ്‌ക്കരുത്‌. മയങ്ങിക്കിടക്കുന്ന വെസൂവിയൂസ്‌ (Vesuvius) ആയ ഹിഡിംബിനി പൊട്ടിത്തെറിക്കട്ടെ. അവളുടെ അട്ടഹാസത്തിന്റെ നടുക്കം ഈ മ്‌ളേച്ഛന്മാരായ പുരോഹിതരുടെ ഹൃദയങ്ങളെ കിടിലം കൊള്ളിക്കട്ടെ. നിങ്ങള്‍ക്ക്‌ എല്ലാവിധ വിജയങ്ങളും നേരുന്നു.

അനുചിന്തനം
പുരോഹിതരും മനുഷ്യരായതിനാല്‍ അവരെ ഞാന്‍ എന്റെ സഹോദരന്മാരായി കാണുന്നു. നല്ല പുരോഹിതരെ ഞാന്‍ ബഹുമാനിക്കുന്നു. പുരോഹിതരില്‍ ചെറിയ ഒരു ശതമാനം മാത്രമാണ്‌ അവരുടെ അന്തസ്സ് നശിപ്പിച്ചുകൊണ്ട് ജീവിക്കുന്നത്‌. ഭൂരിപക്ഷം വരുന്ന നല്ല പുരോഹിതര്‍ തെമ്മാടിത്തരം കാണിച്ചുനടക്കുന്ന
പിടികിട്ടാപ്പുള്ളികളായ അത്തരം പുരോഹിതര്‍ക്കെതിരായി എന്തുകൊണ്ട് ശക്തമായി പ്രതികരിക്കുന്നില്ല? കൊള്ളരുതാത്ത പുരോഹിതരെ സഭാധികാരം എന്തുകൊണ്ട് പിന്‍താങ്ങുന്നു? അതേസമയം, സഭാധികാരം അല്‌മായരെ എന്തുകൊണ്ട് വെറും അടിമകളായി കാണുകയും അവരെ അനാവശ്യമായി പീഡിപ്പിക്കുകയും അവര്‍ക്കര്‍ഹമായ സ്ഥാനം സഭയില്‍ നല്‌കാതിരിക്കുകയും ചെയ്യുന്നു? എത്ര ചിന്തിച്ചിട്ടും ഇക്കാര്യങ്ങള്‍ എനിക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പക്ഷെ ഒരു കാര്യം തീര്‍ച്ച. സഭാധികാരം ഇന്ന്‌ അധഃപതനത്തിന്റെ താഴത്തെ തട്ടിലാണ്‌ വന്നു നില്‌ക്കുന്നത്‌. സഭ ഈ കയത്തില്‍നിന്നും പൊങ്ങി കരപറ്റണമെങ്കില്‍ സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ സംഭവിക്കണം.