പത്തുമുപ്പത്തഞ്ചുവർഷങ്ങൾക്കുമുന്പ് സഭയിലെ പ്രഗല്ഭരായ ചില അല്മായർ - പ്രഫസർമാരായ എം. വി. പൈലി, കെ. എം. ചാണ്ടി, പി.ടി. ചാക്കോ, ജോസഫ് പുലിക്കുന്നേൽ, സ്കറിയാ
സക്കറിയ,
തുടങ്ങിയവർ - ചേർന്ന് അന്നത്തെ സഭാധികാരികളുമായി സഭയെ സംബന്ധിച്ച്
ചില
കാര്യങ്ങൾ സംസാരിക്കാൻ ഒരവസരം
തരണമെന്നാവശ്യപ്പെട്ട്
ഒരു
നിവേദനം
നൽകിയിട്ട് അതിനൊരു മറുപടിപോലും നൽകാതെ അവരെ അവഹേളിക്കുകയാണ്
അന്നു ചെയ്തത്.
ഏതാനും
വർഷങ്ങൾക്കുമുമ്പ്
ഡോ.
ജെയിംസ്
കോട്ടൂരും
മാറ്റ്
മൂന്ന്
അല്മായരും
മാർ ആലഞ്ചേരി മെത്രാപ്പോലീത്തായ്ക്ക് ചർച്ചയ്ക്കുള്ള
ഒരവസരം
തരണമെന്നാവശ്യപ്പെട്ട്
കത്തുനൽകിയിട്ട് അദ്ദേഹവും മൗനം പാലിക്കുകയാണ് ചെയ്തത്. വൈദികരെയും
സന്യസ്തരെയും
കന്യാസ്ത്രികളെയും
അല്മായരെയും
സഭാകാര്യങ്ങളിൽ ക്രിയാത്മകമായി പങ്കുചേർത്തിരുന്നെങ്കിൽ സഭയിലെ മൂല്യച്യുതിയ്ക്ക് കുറെയെല്ലാം അറുതിവരുത്താൻ സാധിക്കുമായിരുന്നു.
അതിന്
സർവ്വാധികാര്യസ്ഥന്മാരായ മെത്രാന്മാർ വഴങ്ങേണ്ടെ?
'ലൈംഗികതയും പൗരോഹിത്യവും' എന്ന എൻറെ പുസ്തകം 2011-ൽ ഞാൻ പ്രസിദ്ധീകരിച്ചപ്പോൾ ഒരു കൊച്ചച്ചൻ പ്രതികരിച്ചത്, "ഇതെല്ലാം എഴുതി ലോകരെ മുഴുവൻ അറിയിച്ചിട്ടെന്തുകാര്യം?"
എന്നാണ്.
ഇപ്പോൾ കൊട്ടിയൂർ റോബിൻറെ കാര്യം
ലോകം
മുഴുവൻ പാട്ടായില്ലേ കൊച്ചച്ചാ?
പള്ളിയും പള്ളിസ്വത്തുക്കളും മെത്രാന്മാർ പിടിച്ചെടുത്തു. സ്‌കൂളുകളും
കോളേജുകളും
അവരുടെ
കൈയ്യിൽ അമർന്നു. അച്ചന്മാരും കന്യാസ്ത്രികളും അനുസരണയുടെ മറവിൽ മെത്രാന്മാരുടെ വെറും അടിമകളായി. അല്മേനികളെ നിലയ്ക്കുനിർത്താൻ തെമ്മാടിക്കുഴിപോലുള്ള ശിക്ഷാനടപടികൾ നടപ്പാക്കുന്നു.
അജപാലക്കരുടെ
(?) സുഖസമുദ്ധമായ ജീവിതത്തിന് അരമനകൾ പണിയുന്നു.
മെഗാപള്ളികൾ പണിയുന്നു. നൂറുകൂട്ടം ഭക്തസംഘടനകൾ ഉണ്ടാക്കി
അല്മായരെ
അതിൽ തളച്ചിടുന്നു. കരിസ്മാറ്റിക് ധ്യാനങ്ങൾ, വേദപാഠക്ലാസുകൾ തുടങ്ങിയവകൾവഴി അല്മേനികളെ മന്ദബുദ്ധികളാക്കി അവർക്ക് കീജെ വിളിക്കുന്ന മണ്ടന്മാരെ വാർത്തെടുക്കുന്നു.
അല്‌മേനിയുടെ തലപൊക്കാൻ ഒരു മെത്രാനും
സമ്മതിക്കില്ല.
അങ്ങനെ
അല്‌മേനിയെ ഒഴിവാക്കി സീറോ മലബാർ കത്തോലിക്കാസഭ വളരുന്നു!
കൊട്ടിയൂരിലെ റോബിനെപ്പോലെ എത്ര തെമ്മാടികൾ ഒളിഞ്ഞുകഴിയുന്നുണ്ടാകും? ഇനി കഥകൾ വെളിച്ചത്തുവന്നാലും
സ്ഥാപിതസഭയാകുന്ന
വമ്പിച്ച
പ്രസ്ഥാനം
അവരെ
താങ്ങിക്കൊള്ളും.
നല്ല
വൈദികർ സഭാധികാരികളുടെ ദുഷ്പ്രവർത്തികൾക്കെതിരായി ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നില്ല എന്ന കാര്യം എനിക്ക് മനസ്സിലാക്കാൻ പ്രയാസമാണ്.
കുപ്പായം
തെറിക്കും
എന്ന
പേടിയായിരിക്കാം
അല്ലെങ്കിൽ വർഗ്ഗബോധമായിരിക്കാം അവരെ നിശ്ശബ്ദരാക്കുന്നത്.
ഫാ
ജിജോ
കുര്യൻറെ ഒന്നാംതരം ഒരു ലേഖനം കൊട്ടിയൂർ സംഭവത്തെപ്പറ്റി
ഫേസ്‌ബുക്കിൽ വായിച്ചു.
അദ്ദേഹത്തിന്
ഹൃദയംനിറഞ്ഞ
നന്ദി.
'സഭാനവീകരണത്തിലേക്ക്
ഒരു
വഴി'
എന്ന
എൻറെ പുസ്തകത്തിലെ അവതാരികയിൽ പ്രഫസർ ഡോ. സ്കറിയാ സക്കറിയ എഴുതിയതിപ്രകാരമാണ്: "പുതിയൊരു തലമുറ ഇവിടെ വളർന്നുവരുന്നുണ്ട്.
അവർ പഠിപ്പും പണവും പദവിയും ഉള്ളവരാണ്. അവർക്ക് പള്ളി
ഒരു
പണപ്പിരിവുസംഘം
മാത്രമാണ്.
ശല്യം
ചെയ്യാതിരിക്കാൻ ഉദാരമായി പണം നൽകേണ്ട സ്ഥാപനം. അതിനപ്പുറം പള്ളിയിൽ മറ്റൊന്നും
അവർ അനുഭവിക്കുന്നില്ല. നിയമങ്ങൾ കർശനമാക്കുംതോറും, അനുഷ്ഠാനങ്ങളും നടപടിക്രമങ്ങളും വക്രമാകുംതോറും
അവർ സഭയിൽനിന്ന് അകലുകയാണ്. ചോദ്യങ്ങൾ ഉന്നയിക്കാൻ അവർക്കു താല്പര്യമില്ല. ആ നിശ്ശബ്ദസമൂഹത്തിൻറെ വരവിനായി അധികാരികൾ കാത്തിരിക്കുകയാണ്. അവരുടെ മുഖത്തെ
അവജ്ഞ
അധികാരികൾ കാണുന്നില്ല. ശ്രദ്ധ മുഴുവൻ പോക്കറ്റിലാണല്ലോ."
ഗതിമുട്ടുമ്പോൾ ചില വിശ്വാസികൾ സഭവിട്ടുപോകുന്നു. അവരെ സഭാവിരുദ്ധർ എന്ന് മുദ്രകുത്തി അപമാനസിച്ചാസ്വദിക്കും. തെറ്റ്
മനസ്സിലാക്കാനോ
അത്
തിരുത്താനോ
സഭാധികാരം
കൂട്ടാക്കുന്നില്ല.
അവർ ഇരിക്കുന്ന കൊമ്പ് അവർതന്നെ
മുറിക്കട്ടെ.
ദൈവജനമേ
നിങ്ങൾ പ്രതികരിക്കണം.
No comments:
Post a Comment