ചാക്കോ കളരിക്കൽ
കഴിഞ്ഞ ആഴ്ചയിൽ കൊട്ടിയൂർ സെൻറ് ജോർജ് കത്തോലിക്കാപള്ളി വികാരി റോബിൻ വടക്കുംചേരി പതിനാറുവയസുകാരിയെ ഗർഭിണിയാക്കി
ഒരു
കുട്ടിയുടെ
അച്ഛനാകുകയും
ആ
പിതൃത്വം
പെൺകുട്ടിയുടെ അപ്പൻ ഏറ്റെടുക്കാൻ പത്തുലക്ഷം രൂപ ആ കുടുംബത്തിന് നൽകുകയുംചെയ്ത
നീചകൃത്യങ്ങൾ സഭയ്ക്ക് മൊത്തത്തിൽ നാണക്കേടിന് കാരണമായെങ്കിലും സീറോ മലബാർ മെത്രാന്മാരെ ആ സംഭവം വേദനിപ്പിക്കുമെന്ന് എനിക്ക്
അഭിപ്രായമില്ല.
പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് റോബിൻ പോലീസ്
പിടിയിലായി.
ദൈവത്തിനും
ഇടവകക്കാർക്കും ഇടനിലക്കാരനായ ആ 'വൈദികൻ' ഇത്രയും
നീചകൃത്യം
ചെയ്യാൻ സഹായകമായത് വൈദികരുടെ ഏതു വൃത്തികേടും കുറ്റകൃത്യവും മെത്രാന്മാരും സഹവൈദികരും
കണ്ടില്ലായെന്നു
നടിക്കുകയും
സഭയുടെ
സല്പ്പേരിനായി
കുറ്റക്കാരായ
വൈദികർക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത്കൊടുത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ
സഭാസംവിധാനവുമാണ്.
ധർമ്മപ്രബോധനത്തിൻറെ കുത്തകാവകാശവും
പ്രാമാണികത്വവും
കൈയ്യാളുന്ന
ഇവർക്ക് ഏതു തോന്യാസവും കാണിക്കാമെന്നും അവരോടാരും ചോദിക്കാനില്ലെന്നുമുള്ള
ഹുങ്കിൻറെ സ്പഷ്ടമായ തെളിവുകളാണ് ഒരു തെമ്മാടിപോലും ചെയ്യാൻ അറയ്ക്കുന്ന ഇത്തരം നീചകൃത്യങ്ങൾ വെള്ളക്കുപ്പായത്തിൽ നിന്നുകൊണ്ട് ചെയ്യാൻ ഇവർക്ക് ധൈര്യം നൽകുന്നത്. ഗർഭാധാന
പ്രതിരോധനത്തെ
അഥവാ
ജനനനിയന്ത്രണത്തെ
നഖശിഖാന്തം
എതിർക്കുന്ന ഇക്കൂട്ടർക്ക് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും ഗർഭം സൃഷ്ടിക്കാനും
വേണ്ടിവന്നാൽ പൈസ വാരിക്കോരിക്കൊടുത്ത് അത് തേയിച്ചുമായിച്ച് ഇല്ലാതാക്കാനും മനഃസാക്ഷിക്കടി
അശേഷം
ഇല്ല.
മൗലികമായ
മര്യാദപോലുമില്ലാത്ത
ഈ
ഇടയന്മാരാണ്
സദാചാരത്തിൻറെ കാവൽക്കാർ! ഈ മെത്രാന്മാരും
വൈദികരും
ആരെയൊക്കെയാ
ശിക്ഷിക്കുന്നതെന്നറിയാമോ?
പട്ടക്കാരെയും
മേല്പട്ടക്കാരെയും
വിമർശിക്കുന്ന അല്മായരെ (അവരെ തെമ്മാടികുഴിൽ അടക്കും); അച്ചൻറെയൊ മെത്രാൻറെയോ കാമഭ്രാന്തിന് കിടന്നുകൊടുക്കാത്ത കന്യാസ്ത്രീകളെ
(അവരെ മഠത്തിനു വെളിയിലാക്കും). ആരെയാണിവർ പള്ളിക്ക്
പുറത്താക്കുന്നതെന്നറിയാമോ?
ഗർഭിണിയായ ഒൻപതുവയസുകാരിക്ക് ഗർഭച്ഛിദ്രം
നടത്താൻ അനുവദിച്ച കുട്ടിയുടെ അമ്മയെയും അത് നടത്തികൊടുത്ത ഡോക്‌ടറെയും. ഗർഭത്തിന്
കാരണക്കാരനായ
രണ്ടാനപ്പൻ പള്ളിക്കകത്ത്. എങ്ങനെയുണ്ട് ഇവരുടെ സദാചാരം?
അമേരിക്കയിൽ നടന്ന സംഭവമാണിത്. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട
ഗെകളെയും
(gay) അവരുടെ
ലൈംഗിക
പെരുമാറ്റത്തെയും
ഇവർ വെറുക്കുന്നു. അവർക്ക് യാതൊരു
ആനുകൂല്യങ്ങളും
കൊടുക്കാതിരിക്കാനുള്ള
നിയമങ്ങൾ പാസാക്കാൻ ലക്ഷങ്ങൾ വാരിക്കോരി
ചിലവഴിക്കുന്നു.
അപ്പോൾത്തന്നെ നൂറുകണക്കിന് ബാലരതിക്കാരായ പുരോഹിതർ ഓടിനടന്ന് ബാല ലൈംഗികപീഡനം നടത്തുന്നു. അത്തരം നികൃഷ്ട സംഭവങ്ങൾ മൂടിവയ്ക്കാൻ സഭാധികാരം വിശ്വാസികളുടെ പണം ധൂർത്തടിക്കുന്നു. ഈ അധികാരികൾക്ക് മനസാക്ഷി
എന്നുപറയുന്നതൊന്നുണ്ടോ?
ഇല്ലന്നേ
എനിക്കനുമാനിക്കാൻ കഴിയൂ. പൗരോഹിത്യത്തിലെ ലൈംഗിക അരാജകത്വത്തെ സംബന്ധിച്ച്, പ്രത്യേകിച്ച്
സീറോ
മലബാർ സഭയെ സംബന്ധിച്ച് പഠിക്കുകയും മനനം ചെയ്യുകയും പ്രാർത്ഥിക്കുകയും
ചെയ്തശേഷം
സഭാധികൃതർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ വിശദീകരിച്ചുകൊണ്ട് ഞാൻ പുസ്തകങ്ങൾവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ
മെത്രാന്മാർക്കൊക്കെ അതുവായിക്കാൻ സമയമെവിടെ?
പണസമ്പാദനപ്രിയരായ
അവർക്ക് ലൗകികകാര്യത്തിലാണ് ശ്രദ്ധ. 2011-ൽ പ്രസിദ്ധീകരിച്ച
'ലൈംഗികതയും
പൗരോഹിത്യവും'
എന്ന
എൻറെ പുസ്തകത്തിൽ ഈ വിഷയത്തെ
സംബന്ധിച്ച്
വളരെ
വിശദമായി
പ്രതിപാദിച്ചിട്ടുണ്ട്.
എല്ലാം
റോബിൻറെ കുറ്റവും ഉത്തരവാദിത്വവുമാണ്, ഞങ്ങൾക്കതിൽ യാതൊരു പങ്കുമില്ലെന്നുപറഞ്ഞവർ പീലാത്തോസിനെപ്പോലെ
കൈകഴുകും.
റോബിൻറെ കുഞ്ഞിൻറെ ഗർഭം പത്തുമാസം
ആ
പെൺകുട്ടി ചുമന്നുകൊണ്ടുനടന്നപ്പോൾ മെത്രാനും
വൈദികരും
കന്യാസ്ത്രികളുമൊന്നും
അറിഞ്ഞില്ലേ?
സംഭവം
വെളിച്ചത്തായപ്പോൾ റോബിനെ വികാരിസ്ഥാനത്തുനിന്നും പുരോഹിത പ്രവർത്തികളിൽനിന്നും പുറത്താക്കി മെത്രാൻ തടിയൂരുന്നു.
തെറ്റുചയ്ത
റോബിനെ
പോലീസിലേല്പിക്കാൻ മെത്രാന് കടമയില്ലായിരുന്നോ? ഒരു പാവം പെൺകുട്ടിയെ
ഒരു
വികാരി
ലൈംഗികമായി
ചൂഷണം
ചെയ്തതിനെ
ന്യായീകരിക്കാനും
മന്ദബുദ്ധികളായ
കുറെ
വിശ്വാസികളും
സണ്ടേ
ശാലോമും
കാണിച്ച
വിവരക്കേടാണ്
ഈ
സംഭവത്തിലെ
മറ്റൊരു
ഖേദകരമായ കാര്യം. പച്ചയായ ഈ കേസിലെ പ്രതിയെ രക്ഷിക്കുകയും ഒരു പാവം പെൺകുട്ടിയെ
തെറ്റുകാരിയായി
ചിത്രീകരിക്കുകയും
സണ്ടേ ശാലോം ചെയ്തത്
ദൈവത്തിനു
നിറക്കത്തെ
തികഞ്ഞ
തെറ്റാണ്.
ഇനി എടുത്തുപറയാനുള്ള മറ്റൊരു വസ്ത്തുത എന്തുകൊണ്ടാണ് ഇത്രയും പ്രമാദമായ
ഒരു
സംഭവം ദീപിക ഒരിക്കൽപോലും
പ്രസിദ്ധം
ചെയ്യാതിരുന്നതെന്നനുള്ളതാണ്.
പ്രതിയുടെ
പേരുപറയാതെ
എങ്ങും
തൊടീക്കാതെ
ഒരു
ചെറിയ
ന്യൂസ്
ഇന്നുണ്ട്
കൊടുത്തിരിക്കുന്നു.
സഭയുടെ
ഇരട്ടത്താപ്പുനയമല്ലേ
ഇവിടെ
പ്രതിഫലിക്കുന്നത്.
പെൺകുട്ടിയുടെ പ്രസവം നടന്ന ക്രൈസ്തവ സ്ഥാപനമായ ക്രിസ്തുരാജ ആശുപത്രിയുടെ അധികൃതർ എന്തുകൊണ്ട് ബന്ധപ്പെട്ടവരെ അറിയിച്ചില്ല? നവജാതശിശുവിനെ
അമ്മയുടെ
സമ്മതംകൂടാതെ
അനാഥമന്ദിരത്തിലേയ്ക്ക്
ആരുപറഞ്ഞിട്ട്
മാറ്റി?
നിയമം
പാലിക്കാതെ
അനാഥമന്ദിരം
എന്തുകൊണ്ട്
ശിശുവിനെ
സ്വീകരിച്ചു?
ഈ ചോദ്യങ്ങളെല്ലാം
വിളിച്ചറിയിക്കുന്നത്
സഭയിലെ
ഉന്നതർ ഈ കേസുസംബന്ധമായി രഹസ്യ ആലോചനകൾ നടത്തികൊണ്ടിരുന്നു
എന്നാണ്.
ദൈവം
സത്യമാണ്.
ദൈവത്തിൻറെ പ്രതിപുരുഷന്മാരോ?
മെത്രാന്മാരും വൈദികരും അധികാര ദുർവിനയോഗം,
വിശ്വാസ്യതാ
ദുർവിനയോഗം, പൗരോഹിത്യ ദുർവിനയോഗം,
ശാരീരിക
ദുർവിനയോഗം, മനുഷ്യാവകാശ ദുർവിനയോഗം
എല്ലാം
ചെയ്യുന്നു.
എന്നിട്ടും
ഒന്നും
സംഭവിക്കാത്തതുപോലെ
നാണമില്ലാതെ
മിടുക്കന്മാർ ചമഞ്ഞു നടക്കുന്നു. നികൃഷ്ടരായ വൈദികർക്കെതിരായി
നടപടികളെടുക്കാത്ത
സഭാധികാരികളും
നികൃഷ്ടർതന്നെ. കുറ്റക്കാരായ വൈദികർക്ക് രാഷ്ട്രീയ
സംരക്ഷണവും
ഈ
മെത്രാന്മാർ നേടിക്കൊടുക്കുന്നു. ഇരയായ ആ പെൺകുട്ടിക്കും
അതിനു
ജനിച്ച
കുഞ്ഞിനും
ആ
പാവം
കുടുംബത്തിനും
ആ
രൂപത
എന്തു
സഹായം
ചെയ്തുകൊടുത്തു?
മനഃസാക്ഷിയില്ലാത്ത
മെത്രാന്മാർ ഗർഭത്തിനു കാരണക്കാരനായ വൈദികനെ രക്ഷിക്കാൻ രാപകലില്ലാതെ ഓടിനടക്കുന്നു. ആ പെൺകുട്ടിയെയും കുടുംബത്തെയും നശിപ്പിച്ച പാപഭാരം
സഭാധികാരികൾ ഏതു കുമ്പസാരക്കൂട്ടിൽപോയി ആരോടു
കുമ്പസാരിച്ചുതീർക്കും? ആ പാപം കഴുകിക്കളയാൻ ഗംഗാനദിയിലെ
വെള്ളം
തികയുകയില്ല.
ഈ
തികഞ്ഞ
നേതൃത്വപരാജയം
മാന്തവാടിമെത്രാൻ ജോസ് പൊരുന്നേടം സ്വയം തിരിച്ചറിഞ്ഞു രൂപതാമെത്രാൻസ്ഥാനം രാജിവച്ച് എല്ലാ വിശ്വാസികൾക്കും
മാതൃകയാക്കണം.
വല്ല
മഠത്തിലെയും
കപ്ലോനച്ചനായി
ശിഷ്ടകാലം
ജീവിക്കുന്നതാണ്
അഭലഷണിയം.
സഭയിൽ ഇതൊന്നും പുത്തരിയല്ല.
വൈദികരുടെ ബാലപീഡനത്തിനിരയായ കുട്ടികൾക്കനുകൂലമായ നിയമങ്ങൾ ഉണ്ടാക്കാതിരിക്കാൻവേണ്ടി ഗവൺമെൻറ്റിൽ സമ്മർദ്ധം ചെലുത്താൻ ന്യുയോർക് കർദിനാൾ തിമോത്തി
ഡോളൻ (Cardinal Thimothy Dolan of New York Archdiocese) കോടികൾ മുടക്കി വൻകിട ലോബി ഫേമിനെ (lobby firm) വാടകക്കെടുത്തിരിക്കയാണ്.
ബാലരാതിക്കാരായ
പുരോഹിതരെ
രക്ഷിക്കാനുള്ള
ഈ
കർദിനാളിൻറെ ശുഷ്ക്കാന്തി അപാരംതന്നെ. ഇയാൾ സഭയുടെ രാജകുമാരനും അടുത്ത മാർപ്പാപ്പയാകാൻ ഉടുപ്പും തയ്പ്പിച്ചിരിക്കുന്ന ആളുമാണ്! കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വെള്ളിക്കാട്ടിൻറെ പ്രസ്താവന
ഇപ്രകാരമാണ്:
"ഇത്തരം
പ്രശ്നങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടാൽ മേലധികാരികൾ അടിയന്തിരമായി
നടപടികൾ സ്വീകരിക്കുന്നതും കുറ്റാരോപിതർ രാജ്യത്തിൻറെ നിയമങ്ങൾക്ക് വിധേയരാകുന്നു എന്ന് ഉറപ്പുവരുത്തുന്നതുമാണ്.
തെളിവുകൾ നശിപ്പിക്കുന്നതിനോ നിയമത്തിൻറെ പരിധിയിൽനിന്ന് കുറ്റാരോപിതർ രക്ഷപെടുന്നതിനോ
സഭ
കൂട്ടുനില്ക്കുകയില്ല...."
ഇത്തരം
കള്ളപ്രസ്ഥാവനകൾ ഇവർ നൂറുവട്ടം നടത്തിയിട്ടുള്ളവിവരം മാലോകർക്കറിയാം. കഷ്ടമെന്നല്ലാതെ എന്തുപറയാൻ!
No comments:
Post a Comment